തോടി - ആദിതാളം

Malayalam Christian Song

 തോടി - ആദിതാളം 1. വന്നിടേണം യേശുനാഥാ! ഇന്നീയോഗമദ്ധ്യേ നീ തന്നരുള്‍ക നിന്‍ വരങ്ങള്‍ - നിന്‍സ്തുതി കൊണ്ടാടുവാന്‍ 2. മന്നിടത്തില്‍ വന്ന നാഥാ! - പൊന്നുതിരുമേനിയേ! നന്ദിയോടിതാ നിന്‍ ദാസര്‍ - വന്നുകൂടുന്നേ മുമ്പില്‍ 3. താതനേ! കൃപാനിധേ! - ശ്രീയേശുനാമം മൂലമേ തന്നിടേണം ആത്മദാനം - പ്രാര്‍ത്ഥന ചെയ്തീടുവാന്‍ 4. വേദവാക്യങ്ങളെ ഇന്നു - മോദമോടുള്‍ക്കൊള്ളുവാന്‍ താതനേ! തുറക്കയെങ്ങളുള്ളത്തെ തൃക്കൈകളാല്‍ 5. പാപമൊക്കെയേറ്റുചൊന്നു - മോചനം ലഭിച്ചിടാന്‍ പാപബോധമേകിയിന്നനുഗ്രഹിക്ക ദൈവമേ! 6. ഇന്നു നിന്‍ തിരുവചനം - ഘോഷിക്കും നിന്‍ ദാസനും നിന്നനുഗ്രഹ നിറവിന്‍ - ശക്തിയെ നല്‍കീടണം
Malayalam