ആരുമില്ല നീയൊഴികെ

Malayalam Christian Song

ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ (2) നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം (2) നിന്‍ തിരുമാറില്‍ ചാരുമ്പോളല്ലാതാശ്വസിക്കുമോ (ആരുമില്ല..) 1 എളിയവര്‍ തന്‍ മക്കള്‍ക്കീലോകമേതും അനുകൂലമല്ലല്ലോ നാഥാ (2) വലിയവനാം നീ അനുകൂലമാമെന്‍ ബലവും മഹിമയും നീ താന്‍ ബലവും മഹിമയും നീ താന്‍ (ആരുമില്ല..) 2 പ്രിയരെന്നു കരുതുന്ന സഹജരെന്നാലും പ്രിയലേശമില്ലാതെയാകും (2) പ്രിയനേ നിന്‍ സ്നേഹം കുറയാതിന്നെന്നില്‍ നിയതം തുടരുന്നു മന്നില്‍ നിയതം തുടരുന്നു മന്നില്‍ (ആരുമില്ല..)
Malayalam