ആഹാരി-ആദിതാളം

Malayalam Christian Song

ആഹാരി-ആദിതാളം 1 അത്ഭുതനേ യേശു നാഥാ അത്യുന്നതാ ദൈവസുതാ സ്വാമീ-ഭവാന്‍ അടിമയെപ്പോല്‍ പുല്‍ക്കൂട്ടില്‍ അവതരിച്ചതതിശയമേ-നാഥാ 2 ആര്‍ക്കും അടുപ്പാന്‍ അരുതാം ആനന്ദ മോക്ഷ മഹിമ എല്ലാം-ഭവാന്‍ ആകവെ വിട്ടിങ്ങു വന്നു യാചകനെപ്പോലുദിച്ചോ നാഥാ? 3 ഉന്നതാ മഹേശ്വരനേ ഉള്‍ക്കരുണ എറിയതാലല്ലോ-ഭവാന്‍ ഉള്ള പ്രഭാവം വെടിഞ്ഞു പുല്ലിലുറങ്ങാന്‍ തുനിഞ്ഞു-നാഥാ? 4 എണ്ണമെന്യേ ദൂതസംഘം എന്നും നിന്നെ കീര്‍ത്തിച്ചല്ലോ സ്വാമീ-ഭവാന്‍ എങ്ങും വ്യാപിയായിരിക്കേ എന്നെപ്പോല്‍ ജഡം ധരിച്ചോ നാഥാ? 5 ഓടിവന്നോ എന്‍ നിമിത്തം ഓര്‍ത്തലിഞ്ഞോ നിന്‍ മനമെന്‍ സ്വാമീ-ഭവാന്‍ ഓരടിമപോല്‍ നിലത്തില്‍ ഓമനയില്ലാതെ പള്ളികൊണ്ടോ?
Malayalam