ഇംഗ്ലീഷ് - ഏകതാളം

Malayalam Christian Song

ഇംഗ്ലീഷ് - ഏകതാളം പരമാനന്ദമനുഭവിപ്പാന്‍ വരുവിന്‍ നരരേ വിരഞ്ഞോടി നിങ്ങള്‍ പരമോന്നതനേശു ഇതാ അരികില്‍ വരുവാനുര ചെയ്തീടുന്നു. 2 പരിശുദ്ധമതീ വചനം ഒരു കാലത്തിലും വരികില്ല ഭേദം അരികില്‍ വരുമാരെയുമേ പിരിയാതെയെന്നും കരുതീടുമെന്നും 3 പരമോന്നത വാക്യമിതാ ശരിയായ് നിന്നോടിന്നുരചെയ്തീടുന്നു വരിക തിരുസന്നിധിയില്‍ പരമാര്‍ത്ഥമെല്ലാം പറഞ്ഞീടുക നീ 4 ഒരു മാത്രയും പാര്‍ത്തിടാതെ വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞീടു പാപം തിരുച്ചോരയിനാലെ നിന്‍റെ പെരിയോരു പാപം കഴുകീടുമവന്‍ (പരമാനന്ദ..)
Malayalam