ഇംഗ്ലീഷ്-ആദിതാളം

Malayalam Christian Song

ഇംഗ്ലീഷ്-ആദിതാളം പല്ലവി എഴുന്നരുള്‍ക യേശുവേ - ഇന്നു ദിവ്യമന്ദിരേ അനുപല്ലവി തൊഴുന്ന നിന്‍റെ ദാസര്‍ മദ്ധ്യേ ത്വരിതം നിന്‍ കൃപാസനെ - (എഴുന്നരുള്‍ ..) ചരണങ്ങള്‍ 1. വഴി വെടിഞ്ഞു കാട്ടിനുള്‍ - വലയും മര്‍ത്യകൂട്ടത്തെ തൊഴുത്തില്‍ക്കൂട്ടിച്ചേര്‍ത്തിടാന്‍ - തുനിഞ്ഞു വന്ന നാഥനേ - (എഴുന്നരുള്‍ ..) 2. നിനക്കു കീര്‍ത്തി യോഗ്യമേ - നിരന്തം യേശുദേവനേ വനത്തില്‍ ഓടി ഞങ്ങളെ-വരിച്ച ശ്രേഷ്ഠപാലനേ - (എഴുന്നരുള്‍ ..) 3. തിരുരക്ഷാ വിശേഷത്തെ-തിരിഞ്ഞു ഘോഷിച്ചീടുവാന്‍ തിരഞ്ഞെടുത്ത ശിഷ്യര്‍ക്കു-തെളിച്ചു ബോധിപ്പിച്ചു നീ - (എഴുന്നരുള്‍ ..) 4. ഇന്നു ദിവ്യസേവയെ-ഏല്‍ക്കും നിന്‍റെ ദാസനി(രി)ല്‍ നിന്നനുഗ്രഹങ്ങളെ നീ-പകര്‍ന്നീടേണ
Malayalam