ഇത്രമാത്രം സ്നേഹം

Malayalam Christian Song

ഇത്രമാത്രം സ്നേഹം ചൊരിഞ്ഞിടുവാന്‍ എന്നിലെന്തു നന്മ കണ്ടു നാഥാ വീണ്ടും വീണ്ടും എന്‍ഹൃദയത്തില്‍ നാഥാ, നിന്നെ ഞാന്‍ ക്രൂശിച്ചിട്ടും - ഇത്ര.. 1 ശത്രുവിനെ സ്നേഹിപ്പാന്‍ മിത്രത്തെപ്പോലും ഞാന്‍ സ്നേഹിച്ചില്ല എന്നെ മാത്രം സ്നേഹിച്ചു ഞാന്‍ സ്വാര്‍ത്ഥനായി നിരന്തരം നിന്നെ ഞാന്‍ നോവിച്ചിട്ടും - ഇത്ര.. 2 പാപത്തെ സ്നേഹിപ്പാന്‍ ഞാന്‍ പോയിട്ടും പാപിയെന്നെത്തേടി നീ വന്നല്ലോ സോദരരെ ദ്വേഷിച്ചു ഞാന്‍ ദോഷിയായി നിന്‍ വചനം ഞാന്‍ ലംഘിച്ചിട്ടും - ഇത്ര.. 3 മല്‍പ്രിയനെ ഇനിയെന്നും ഞാന്‍ സ്നേഹിച്ചീടും തവജീവന്‍ തന്നെന്നെ രക്ഷിച്ചതാല്‍ അന്യരേയും സ്നേഹിച്ചു ഞാന്‍ താഴ്മയായി തിരുഹിതം പോല്‍ ഞാന്‍ ജീവിച്ചീടും - ഇത്ര..
Malayalam