ഇന്നിങ്ങെഴുന്നുവായേ-ഈശോ

Malayalam Christian Song

ഇന്നിങ്ങെഴുന്നുവായേ-ഈശോ ഇമ്മാനുവേലേ നീയേ 1 വിണ്ണില്‍ നിന്നടിയാര്‍ക്കായ്‌-വിരഞ്ഞു യാത്ര ചെയ്തോനേ പൊന്നീശോ ഗുണവാനേ-സ്വാമീ പോറ്റുന്നടിയാര്‍ നിന്നെ- (ഇന്നി..) 2 ഗമനം ആഗമനവും-കനിഞ്ഞു നടത്തേണമേ ക്ഷമയോടെഴുന്നു വായേ-സ്വാമീ സകല നന്മയുള്ളോനേ- (ഇന്നി..) 3 ഇന്നീ ഭവനം വിട്ടു-യാത്ര ചെയ്യുന്നവര്‍ക്കു നന്നേ നന്മകള്‍ തായേ-സ്വാമീ നാഥന്‍ നീ കാവലായേ- (ഇന്നി..) 4 ഇങ്ങു വസിപ്പവര്‍ക്കും-യേശു നീയേ ശരണം ഭംഗിയായ് പാലിക്കേണം-സ്വാമീ പല നന്മകള്‍ നല്‍കണം- (ഇന്നി..) 5 പാപ പരീക്ഷകളും-പല കഷ്ടനഷ്ടങ്ങളും കേവലം അടുക്കാതെ-സ്വാമീ കൃപയോടു കാത്തുകൊള്‍വാന്‍- (ഇന്നി..)
Malayalam
1 views