ഉന്നതാസനാ നിന്‍റെ ആവി

Malayalam Christian Song

പല്ലവി ഉന്നതാസനാ നിന്‍റെ ആവി ഞങ്ങളില്‍ വന്നു ചേരുവാന്‍ കൃപ ഇന്നു നല്‍കുകേ അനുപല്ലവി മുന്നം മാനവര്‍ പാപം മാറുവാന്‍ - ഭുവി നിന്ദ സര്‍വദാ തന്നില്‍ ഏറ്റ യേശുവേ - ഉന്നതാ.. ചരണങ്ങള്‍ മതിമയങ്ങുന്നേ പേയും മനസ്സിളക്കുന്നേ മദമതാം കടല്‍ത്തിര മറിഞ്ഞലയ്ക്കുന്നേ - ഉന്നതാ.. 2 മോഹപാപങ്ങള്‍ വിഷം ഏറും പോലെന്‍റെ ദേഹദേഹികള്‍ക്കതി നാശം ചെയ്യുന്നേ - ഉന്നതാ.. 3 ശുദ്ധാത്മാവിനെ ശിഷ്യര്‍ക്കെത്തിക്കാമെന്നു സത്യമായരുള്‍ ചെയ്ത നിത്യ ദേവനേ - ഉന്നതാ.. 4 ദേഹ മോഹമോ മഴ മേഘം പോലെന്നില്‍ വേഗമോടുന്നു ചതിയോഗം കൂടുന്നു - ഉന്നതാ.. 5 പെന്തെക്കോസ്തെന്ന മഹാ ഉത്സവദിനേ സ്വന്ത ആത്മാവെ അവര്‍ക്കയച്ച പോലിന്നു - ഉന്നതാ.. 6 ദാസനാമെന്നില്‍ നി
Malayalam