ഉള്ളത്തെ ഉണര്‍ത്തീടണേ

Malayalam Christian Song

ഉള്ളത്തെ ഉണര്‍ത്തീടണേ - അയ്യോ ദാഹത്തെ തീര്‍ത്തീടണേ - ഞങ്ങള്‍ 1. തിരുവെഴുത്താകെ തെളിയിക്കുമേ - എന്‍ ഉപദേശകനാം യേശുവേ നിന്‍ കാല്‍ക്കലിരുന്നു കേള്‍ക്കുമീയേഴകള്‍ ജീവന്‍റെ വചനങ്ങളെ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..) 2. അരുളപ്പാടുകള്‍ മറവായതിനാല്‍ അടിയങ്ങള്‍ വിശ്വാസം തകരുന്നയ്യോ അരുളണമേ നിന്‍ പരലോകജ്ഞാനം പരിശുദ്ധ ആത്മാവെ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..) 3. ദൈവ വചനമാം ആത്മാവിന്‍ വാളാല്‍ അടിയങ്ങളെ നീ ആരായണേ സാത്താനെ വിരട്ടി സത്യത്തെക്കാട്ടി സ്വാതന്ത്ര്യം തന്നീടണേ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..) 4. പഴയ പുതിയ നിയമങ്ങളായി എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും ലോക ഇരുളില്‍ ദീപമായ് കാണ്മാന്‍ കണ്‍കളെ
Malayalam
1 views