എക്കാലം കാണുമോ' എന്ന രീതി

Malayalam Christian Song

'എക്കാലം കാണുമോ' എന്ന രീതി പല്ലവി യേശു മഹേശാ ഇങ്ങെഴുന്നരുളേണം ആശിഷം തരുവാന്‍ കൃപാസനം-വഴിയായ്‌- (യേശു..) ചരണങ്ങള്‍ 1. ആദിയേ ദേവാ അമലാ ഒമേഗാ-നീതിയിന്‍ സൂര്യാ വിമലാ അമേയാ ജ്യോതി പ്രകാശമാം വേദ നാഥാ സ്വാമീ- (യേശു..) 2. മേഘവാഹനനേ ശോകപാപഹനേ-ദേഹവാഹനനേ ലോകരക്ഷകനേ ദേഹം ധരിച്ച നരദേവനേ സ്വാമി- (യേശു..) 3. ധരണിയിലിരുവര്‍ ഒരു മനസ്സോടെ-തിരുനാമം ജപിച്ചാല്‍ വിരവൊടു-ഭഗവാന്‍ വരുമിവിടെ എന്നു വചിച്ച കൃപാലോ- (യേശു..) 4. ഇങ്ങു നിന്‍ ഭജനം ഭംഗിയായ് സതതം പുംഗഭക്തിയുടന്‍ എന്നും ചൊല്ലീടുവാന്‍ സംഗതി വരുത്തുക നീ കൃപയോടിഹ- (യേശു..) 5. മോക്ഷത്തിന്മേലും ഇക്ഷിതി അഖിലം-സാക്ഷിയായ്‌ മേവും ക്രിസ്തേശു-മഹേശാ ഇക്ഷണം പ്രസന്നതയാകണം
Malayalam