എങ്ങും പുകഴ്ത്തുവിന്‍

Malayalam Christian Song

എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം-ഹാ മംഗള ജയ ജയ സന്ദേശം 1. നരഭോജികളെ നരസ്നേഹികളാം ഉത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം- (ഹാ മംഗള..) 2. അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനപ്പൊരുള്‍ വീശും വേദാന്തപ്പൊരുള്‍ സുവിശേഷം- (ഹാ മംഗള..) 3. ഭീകരസമരസമാകുലമാക്കും ഭൂമിയില്‍ ഭീതിയെ നീക്കും ശാന്തിസന്ദായക സുവിശേഷം- (ഹാ മംഗള..) 4. വിമലജനേശുവില്‍ വിശ്വസിച്ചീടുകില്‍ വിടുതലനാമയമരുളും വിജയധ്വനിയീ സുവിശേഷം- (ഹാ മംഗള..) 5. കൃപയാലേതൊരു പാതകനേയും പാവനശോഭിതനാക്കും പാപനിവാരണ സുവിശേഷം- (ഹാ മംഗള..) 6. നശിക്കും ലൌകിക ജനത്തിനു ഹീനം നമുക്കോ ദൈവീക ജ്ഞാനം കുരിശിന്‍ വചനം സുവിശേഷം- (ഹാ മംഗള..)
Malayalam