എന്‍ ദൈവമേ ഇതാ

Malayalam Christian Song

എന്‍ ദൈവമേ ഇതാ നിന്‍ സമീപേ; അങ്ങെന്നെ ചേര്‍പ്പതോ ക്രൂശായാലും; എന്‍ ഗീതം എന്നതോ എന്‍ ദൈവമേ ഇതാ നിന്‍ സമീപേ. 2. എന്‍ യാത്രയില്‍ ഇരുള്‍ വന്നെന്നാലും ആശ്വാസം ലോകത്തില്‍ ഇല്ലാഞ്ഞാലും; എന്‍ നിദ്രാകാലത്തും എന്‍ ദൈവമേ ഇതാ നിന്‍ സമീപേ. 3. നീ വച്ച പങ്കെല്ലാം കൃപാദാനം പോകാന്‍ മാര്‍ഗ്ഗം എല്ലാം കാണിക്കേണം; മുന്‍ നില്‍ക്കും ദൂതര്‍ക്കും എന്‍ ദൈവമേ ഇതാ നിന്‍ സമീപേ. 4. ആനന്ദം പൂണ്ടു ഞാന്‍ മുന്‍ വന്നാലും ലോകങ്ങള്‍ക്കങ്ങു ഞാന്‍ ചേര്‍ന്നെന്നാലും; അങ്ങെന്നും പാടും ഞാന്‍ എന്‍ ദൈവമേ ഇതാ നിന്‍ സമീപേ.
Malayalam