എന്‍ സങ്കടങ്ങള്‍ സകലവും

Malayalam Christian Song

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി സം‍ഹാരദൂതനെന്നെ കടന്നുപോയി 1 കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍ മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ (എന്‍ ‍..) 2 ഫറവോനു ഞാ-നിനി അടിമയല്ല പരമസീയോ-നില്‍ ഞാന്‍ അന്യനല്ല (എന്‍ ‍..) 3 മാറായെ മധുരമാക്കി തീര്‍ക്കുമവന്‍ പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ (എന്‍ ‍..) 4 മരുവിലെന്‍ ദൈവമെനിക്കധിപതിയെ തരുമവന്‍ പുതുമന്ന അതുമതിയെ (എന്‍ ..) 5 മനോഹരമായ കനാന്‍ ദേശമേ അതെ! എനിക്കഴിയാത്തൊരവകാശമേ (എന്‍ ‍..) 6 ആനന്ദമേ - പരമാനന്ദമേ കനാന്‍ ജീവിത-മെനിക്കാനന്ദമേ (എന്‍ ‍..) 7 എന്‍റെ ബലവും - എന്‍റെ സം‍ഗീതവും എന്‍ രക്ഷയും യേശു അത്രെ ഹാല്ലേലുയ്യാ (എന്‍ ‍..)
Malayalam