എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ-അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍ (എന്തതിശയമേ..)
ചരണങ്ങള്‍
1. ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം-എനി-
യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത് (എന്തതിശയമേ..)
2. ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ-പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ (എന്തതിശയമേ..)
3. മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന-ഏക
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ (എന്തതിശയമേ..)
4. പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്-സ്നേഹ
വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്