എന്നവിടെ വന്നു ചേരും ഞാന്‍

Malayalam Christian Song

എന്നവിടെ വന്നു ചേരും ഞാന്‍ മമ കാന്താ നിന്നെ വന്നു കണ്ടു വാഞ്ഛ തീരും ഹാ (2) നിന്നോട് പിരിഞ്ഞിന്നരകുല-ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം തന്നിടുന്നതില്ലായ്കയാല്‍ പരനേശുവേ ഗതി നീ എനിക്കിനി (2) (എന്നവിടെ..) 1 നിന്‍ മുഖത്തു നിന്നു തൂകുന്ന മൊഴിയെന്‍റെ താപമിന്നു നീക്കിടുന്നു നായകാ (2) നിന്നതി മൃദുവായ കൈയിനാല്‍ എന്നെ നീ തടവുന്നോരക്ഷണം കണ്ണുനീരുകള്‍ ആകവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നു മേ (2) (എന്നവിടെ..) 2 തിത്തിരികള്‍ അന്യ മുട്ടയെ വിരിയിച്ചിടും പോല്‍ ലുബ്ദരായോര്‍ ഭൂധനങ്ങളെ (2) ചേര്‍ത്തു കൂട്ടിയിട്ടാ ധനങ്ങളിന്‍ മേല്‍ പൊരുന്നിരുന്നായവ വിരി- ഞ്ഞാര്‍ത്തി നല്‍കിടും മാമോന്‍ കുട്ടികളായ് പുറപ്പെടുന്നാര്‍ത്ത നാഥ
Malayalam